കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡ്




പ്രവാസികൾക്ക്  3000 രൂപ പ്രതിമാസ മിനിമം പെൻഷൻ 

പ്രവാസി കേരളീയർക്കായുള്ള ക്ഷേമ ബോർഡ് 2009 ൽ കേരള സർക്കാർ ആരംഭിച്ചു. രാജ്യത്ത് ആദ്യമായാണ് ഇങ്ങനെ ഒരു ബോർഡ് രൂപീകൃതമായത്. പ്രവാസികളിൽ ഒരു നല്ല ശതമാനം ആൾക്കാരും താഴ്ന്ന ഇടത്തരം വരുമാനക്കാരാണ്. 

ഈ വിഭാഗക്കാരാണ് ഗൾഫിലും മറ്റ് വിദേശ രാജ്യങ്ങ ളിലും ജീവിതത്തിൽ മൗലികമായ പല പ്രശ്നങ്ങളും അഭിമുഖീകരിച്ച് വളരെ ദയനീയമായ സ്ഥിതിയിൽ നാട്ടിലെത്തുന്നത്. എന്തെങ്കിലും സമ്പാദിക്കുന്നതിനോ, നാട്ടിലെത്തിയവർക്ക് മതിയായ പുനരധിവാസം സാദ്ധ്യമാകാതെയോ കഴിയുന്ന ഒട്ടേറെ ആൾക്കാർ ഉണ്ട്. ഇതേപോലെ കേരളത്തിന് പുറത്ത് മറ്റ് സംസ്ഥാന ങ്ങളിൽ തൊഴിലെടുത്ത് ജീവിക്കുന്ന പ്രവാസികളും പലതരത്തിലുളള പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നു.

ഈ സാഹചര്യങ്ങൾ കണക്കിലെടുത്ത് കൊണ്ടാണ് കേരള സർക്കാർ രാജ്യത്തിന് തന്നെ മാതൃകയായ പ്രവാസി ക്ഷേമ പദ്ധതികൾക്കായി പ്രവാസി ക്ഷേമനിധി വിദേശ മലയാളികൾക്കും ഇന്ത്യക്കകത്തുളളപ്രവാസികൾക്കുമായി രൂപീകരിച്ചത്. 

കേരള നിയമ സഭ ഇതിനായി പ്രവാസി കേരളീയരുടെ ക്ഷേമ ആക്ട് 2008 നിയമമാക്കുകയും 2009 - ൽ കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡ് നിലവിൽ വരികയും ചെയ്തു. ആക്ടിലെ വ്യവസ്ഥകൾ പ്രകാരം വിജ്ഞാപനം ചെയ്തിട്ടുള്ള 2009 ലെ പ്രവാസി കേരളീരുടെ ക്ഷേമ പദ്ധതി പ്രകാരമുള്ള പ്രവാസി ക്ഷേമ പ്രവർത്തനങ്ങളാണ് ബോർഡ് നടപ്പാക്കി വരുന്നത്.


ആക്ടിലെയും പദ്ധതിയിലെയും വ്യവസ്ഥകൾ പ്രകാരം  

18 വയസ്സിനും 60 വയസ്സിനുമിടയിൽ പ്രായമുള്ള 

പ്രവാസി കേരളീയൻ (വിദേശം)

മുൻ പ്രവാസി കേരളീയൻ (വിദേശം) 

പ്രവാസി കേരളീയൻ (ഭാരതം) 

എന്നീ 3 വിഭാഗങ്ങളിലുള്ള പ്രവാസി കേരളീയർക്കാണ് പ്രവാസി ക്ഷേമനിധിയിൽ അംഗമാകാൻ കഴിയുന്നത്. വിദേശത്തുള്ള പ്രവാസി കേരളീയർക്ക് 3500 രൂപയായും മുൻ പ്രവാസികൾക്കും, അന്വ സംസ്ഥാന പ്രവാസികൾക്കും 3000 രൂപയായും പ്രതിമാസ മിനിമം പെൻഷൻ ഉയർത്തി രാജ്യത്ത് ഏറ്റവും കൂടുതൽ തുക ക്ഷേമ പെൻഷനായി നൽകുന്ന ബോർഡാക്കി കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡിനെ കേരള സർക്കാർ മാറ്റിക്കഴിഞ്ഞു.

 നേരത്തെ അംഗത്വമെടുത്ത് തുടർച്ചയായി അംശദായം അടയ്ക്കുന്നവർക്ക് 7000 രൂപ വരെ പെൻഷൻ ലഭിക്കുന്നതിന് അവസരമുണ്ട്. ലോകത്തിന്റെ ഏതു കോണിൽ നിന്നും ഓൺലൈനായി ക്ഷേമനിധി അംഗത്വം എടുക്കാനും അംശദായം അടയ്ക്കാനും കഴി യുന്ന കേരളത്തിലെ ഏക അന്തർദ്ദേശീയ ക്ഷേമ ബോർഡാണ് കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡ്.

നിലവിൽ ലോകത്തിന്റെ ഏതു കോണിൽ നിന്നും പ്രവാസി ക്ഷേമ നിധിയിൽ ഓൺലൈനായി അംഗത്വമെടുക്കാനും അംശദായം അടയ്ക്കാനും അംഗത്വ വിവരങ്ങൾ പരിശോധിക്കുന്നതിനും പെൻഷനും, ബോർഡ് നൽകുന്ന വിവിധ ആനുകൂല്യങ്ങൾക്കുമെല്ലാം ഓൺലൈനായി

ബോർഡിന്റെ ഔദ്യോഗിക വെബ് സൈറ്റായ www.pravasikerala.org വഴി സാധിക്കും. 

ഓൺലൈൻ ആയി അംഗത്വമെടുക്കുന്നതിനായി 

www.pravasikerala.org Welfare Schemes -> • Register Online-> New Members എന്ന ലിങ്കിൽ ലോഗിൻ ചെയത ശേഷം അംഗത്വം എടുക്കാം. ഓൺലൈൻ വഴി അംഗത്വമെടുക്കുമ്പോൾ ആവശ്യമായ രേഖകൾ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യേണ്ടതാണ്. 

രജിസ്ട്രേഷൻ ഫീസായ 200 രൂപയും ഓൺലൈൻ വഴി അടയ്ക്കാവുന്നതാ ണ്. ഇത്തരത്തിൽ പൂർണ്ണരേഖകളും വിവരങ്ങളും ഫീസും സമർപ്പിച്ച അപേക്ഷകൾക്ക് അപേക്ഷാ നമ്പർ രജിസ്റ്റേർഡ് മൊബൈലിൽ / മെയിലിൽ ലഭിക്കും. തുടർന്ന് ഓഫീസിൽ പരിശോധിച്ച് അപേക്ഷ അംഗീകരിച്ചാൽ 10 അക്ക രജി.നമ്പർ അടക്കമുള്ള വിവരങ്ങൾ അതാത് അപേക്ഷകരുടെ മൊബൈലിൽ, മെയിലിൽ ലഭ്യമാകും. അപേക്ഷ നിരസിക്കുകയാണെങ്കിലോ കൂടുതൽ രേഖകൾ ആവശ്വമുണ്ടെങ്കിലോ ആ വിവരവും ലഭ്യമാകും.

 അങ്ങനെയുള്ള അപേക്ഷകർ അപേക്ഷകൾ പുന:സമർപ്പിക്കുമ്പോൾ 60 വയസ്സ് കഴിയാൻ പാടില്ല. രജി.നമ്പർ ലഭിച്ച അംഗങ്ങൾക്ക് 10 ദിവസത്തിനകം അംശദായ അടവ് തിരിച്ചറിയൽ കാർഡ് സ്വന്തമായി തന്നെ പ്രിന്റ് ചെയ്തെടുത്ത് അംശദായം ഓൺലൈനായി അടയ്ക്കാവുന്നതാണ്.

അംഗത്വ തീയതി മുതൽ 60 വയസ്സ് പൂർത്തിയായി പെൻഷനാകുന്നതുവരെ പ്രതിമാസ അംശ ദായം മുടക്കം കൂടാതെ അടയ്ക്കണം. 55 വയസ്സ് കഴിഞ്ഞു അംഗത്വമെടുക്കുന്നവർ യഥാക്രമം 5 കൊല്ലം പൂർത്തിയാകുന്ന മുറയ്ക്ക് പെൻഷന് അർഹരാകും.

ക്ഷേമനിധി പ്രധാനമായും സ്വരൂപിക്കുന്നത്  താഴെ കാണുന്ന 3 വിഭാഗങ്ങളിൽ നിന്നാണ്.

                                           

നമ്പർ

വിഭാഗം

1

പ്രവാസി കേരളീയൻ (വിദേശം) -1A

അംശദായം

പ്രതിമാസം 350 രൂപ

രജിസ്ട്രേഷൻ ഫീസ്:200 രൂപ

2

മുൻ പ്രവാസി കേരളീയൻ (വിദേശം)-1B

അംശദായം

പ്രതിമാസം 200 രൂപ

രജിസ്ട്രേഷൻ ഫീസ്:200 രൂപ

 

3

പ്രവാസി കേരളീയൻ (ഭാരതം)-2A

അംശദായം

പ്രതിമാസം 200 രൂപ

രജിസ്ട്രേഷൻ ഫീസ്:200 രൂപ

 

 ക്ഷേമ പദ്ധതികൾ

കേരള പ്രവാസി കേരളീയ ക്ഷേമപദ്ധതി വിഭാവനം ചെയ്യുന്ന വിവിധ പദ്ധതികളാണ് ക്ഷേമ ബോർഡ് നടപ്പിലാക്കികൊണ്ടിരിക്കുന്നത്.

പെൻഷൻ

അറുപത് വയസ്സ് പൂർത്തിയായതും അഞ്ചുവർഷത്തിൽ കുറയാത്ത കാലയളവിൽ തുടർച്ചയായി അംശദായം അടച്ചിട്ടുളളതുമായ ഓരോ പ്രവാസി കേരളീയനായ വിദേശം 1എ അംഗത്തിന് 3,500/- രൂപയും ഓരോ മുൻ പ്രവാസി കേരളീയനായ (വിദേശം) 1ബി അംഗത്തിനും, പ്രവാസി കേരളീയൻ (ഭാരതം) 2 അംഗത്തിനും പ്രതിമാസം 3,000/- രൂപയും മിനിമം പെൻഷൻ അനുവദിച്ചുവരുന്നു. 

അഞ്ചുവർഷത്തിൽ കൂടുതൽ കാലം തുടർച്ചയായി അംശദായം അടച്ചിട്ടുളള അംഗങ്ങൾക്ക് അവർ പൂർത്തിയാക്കിയ ഓരോ അംഗത്വ വർഷത്തിനും ടി നിശ്ചയിച്ചിട്ടുളള മിനിമം പെൻഷൻ തുകയുടെ മൂന്ന് ശതമാന ത്തിന് തുല്യമായ തുക കൂടി അധിക പെൻഷനായി നല്കുന്നുണ്ട്.

കുടുംബ പെൻഷൻ 

അവശത പെൻഷൻ 

മരണമടയുന്ന അംഗങ്ങളുടെ ആശ്രിതർക്ക് ധനസഹായം

ചികിത്സ സഹായം 

വിവാഹ ധനസഹായം 

പ്രസവാനുകൂല്യം 

വിദ്യാഭ്യാസ ആനുകൂല്യം 

അംഗത്വം എടുക്കുന്നതിന് ആവശ്യമായ രേഖകൾ

പാസ്പോർട്ട് കോപ്പി 
ഫോട്ടോ (പാസ്പോർട്ട് സൈസ്സ് )
ഒപ്പ് 
വിസാ /iqama കോപ്പി 
മൊബൈൽ നമ്പർ 
ഇമെയിൽ ID
നോമിനേഷൻ ഡീറ്റൈൽസ് 
ആധാർ കോപ്പി 

കൂടുതൽ വിവരങ്ങൾക്ക് - Click Here 

ബോർഡിന്റെ ഔദ്യോഗിക വെബ് സൈറ്റായ www.pravasikerala.org