ക്ഷീര കര്‍ഷകര്‍ക്ക് പരിശീലനപരിപാടി
ക്ഷീര കര്‍ഷകര്‍ക്കായി ജൂലൈ 15 മുതല്‍ 20 വരെ ക്ഷീരവികസന വകുപ്പ് തിരുവനന്തപുരം പട്ടത്തുള്ള പരിശീലന കേന്ദ്രത്തില്‍ വച്ച് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ താല്പര്യമുള്ളവര് ജൂലൈ 12, വൈകുന്നേരം 5 മണിയ്ക്ക് മുമ്പായി ഫോണ്‍ മുഖേനയോ, നേരിട്ടോ പേര് രജിസ്റ്റര്‍ ചെയ്യണം. രജിസ്ട്രേഷന് ഫീസ് 20 രൂപ. പങ്കെടുക്കുന്നവര്‍ക്ക് ദിന ബത്തയും യാത്രാബത്തയും നൽകും. വിവരങ്ങള്‍ക്ക് ക്ഷീരപരിശീലന ക്രേന്ദം, പൊട്ടക്കുഴി റോഡ്, പട്ടം, പട്ടം പി.ഒ., തിരുവനന്തപുരം - 695004 എന്ന വിലാസത്തിലോ 0471 2440911 എന്ന ഫോണ്‍ നമ്പരിലോ principaldtctvm@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടുക.
0 Comments