വനിതകള്‍ക്ക് സ്വയം തൊഴിൽ വായ്പയ്ക്ക് അപേക്ഷിക്കാം

വനിതാ വികസന കോർപ്പറേഷൻ നൽകുന്ന  സ്വയം തൊഴിൽ വായ്പയ്ക്ക് 18 മുതൽ 55 വയസ്സ്  വരെ  പ്രായമുള്ള  വനിതകൾക്ക് അപേക്ഷിക്കാം. വസ്തു അല്ലെകിൽ സർക്കാർ ഉദ്യോഗസ്ഥന്റെ ജാമ്യത്തിലാണ് വായ്പ. 10 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. 60 മാസം കൊണ്ട് തവണകളായി തിരിച്ചടയ്ക്കണം.

വനിതകളുടെ സമഗ്ര ശാക്തീകരണം’ എന്ന ലക്ഷ്യത്തോടെ കേരള സർക്കരിന്റെ സാമൂഹ്യ നീതി വകുപ്പിന്റെ കീഴില്‍ 1998 മുതല്‍ പ്രവർത്തിയ്ക്കുന്ന സ്ഥാപനമാണ്‌ കേരള സംസ്ഥാന വനിതാ വികസന കോർപറേഷന്‍. വനിതകളെ സ്വാശ്രയത്തിന്റെ പടവുകളിലൂടെ അർഹമായ സാമൂഹിക പദവിയിലേയ്ക്കുയർത്തുന്നതു വഴി കേരള സംസ്ഥാന വനിതാ വികസന കോർപറേഷന്‍ ഒരു സാമൂഹിക നവോത്ഥാനത്തിനാണ് നേതൃത്വം നല്കിക്കൊണ്ടിരിക്കുന്നത്.

സമൂഹത്തിലെ സാമ്പത്തികമായി പിന്നോക്കം നില്ക്കു ന്ന വനിതകളുടെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി കേന്ദ്ര സർക്കരിന്റെ കീഴിലുള്ള ദേശീയ ധനകാര്യ കോർപറേഷനുകളുടെ (NMDFC,NBCFDC, NSCFDC) വായ്പാ ധന സഹായവും, കേരള സർക്കാരിന്റെ  പദ്ധതി വിഹിതവും ഉപയോഗിച്ച് മിതമായ പലിശ നിരക്കില്‍ വിവിധ വായ്പാ പദ്ധതികള്‍ ഈ കോർപ്പറേഷന്‍ നടപ്പിലാക്കി വരുന്നു.

For details Click here

അപേക്ഷ ഫോം  www.kswdc.org ൽ ലഭിക്കും.